ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസോനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പെല്ലറ്റ് കണ്ണില്‍ തുളച്ചു കയറിയ ഒന്നര വയസ്സുരിക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. ഷോപിയാനിലെ ഗ്രാമമായ ബത്ഗുണ്ടിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹീബ എന്ന കുഞ്ഞിന് വലതുകണ്ണിന് ഗുരുതര പരിക്കേറ്റത്. അതേസമയം ഹീബയുടെ ചികിത്സക്കു വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കൂടാതെ ഇതിനോടനുബന്ധിച്ച് ഒരു ലക്ഷം രൂപ ഷോപിയാനിലെ ഡെപ്യൂട്ടി കമ്മീഷണറായ ഒവൈസ് അഹമദ് കുഞ്ഞിന്റെ കുടുംബത്തിന് കൈമാറി.
ജമ്മു കശ്മീരില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് പ്രയോഗത്തിലാണ് ഹീബയ്ക്കു പരിക്കു പറ്റിയത്. തുടര്‍ന്ന് ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ജമ്മു കാശ്മീര്‍ പൊലീസിനോടും സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം ശ്രീ മഹാരാജ ഹരി സിങ്ങ് ഹോസ്പിറ്റലില്‍ ഹീബയുടെ കണ്ണിന് ശ്‌സ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാലെ കുഞ്ഞിന്റെ കാഴ്ചയുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഏറ്റുമുട്ടലുണ്ടായ ദിവസം കണ്ണീര്‍വാതക പ്രയോഗത്തില്‍ ഹീബയുടെ വീട് മുഴുവന്‍ പുകയില്‍ മുങ്ങിയിരുന്നു. എന്നാല്‍ ഇതോടെ ഹീബയെയും അഞ്ച് വയസ്സുളള അവളുടെ സഹോദരനെയും കൊണ്ട് അമ്മ മര്‍സാല ജാന്‍ പുറത്തിറങ്ങിയതോടെയാണ് ഇവര്‍ക്കു നേരെ പെല്ലറ്റ് ആക്രമണം ഉണ്ടായത്. പെല്ലറ്റ് ആക്രമണത്തിന്റെ ഏറ്റവും പ്രയം കുറഞ്ഞ ഇരയാണ് കുഞ്ഞു ഹീബ.
Post Your Comments