KeralaLatest News

സംസ്ഥാനത്ത് പുതിയ ബ്രുവറികൾ അനുവദിക്കുന്നതിനെക്കുറിച്ച് എക്സൈസ് മന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് പുതിയ ബ്രുവറികൾ അനുവദിക്കുന്നതിനെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോർട്ട് നിയമസഭയിൽ നൽകിയതായും അദ്ദേഹം അറിയിച്ചു.

നിയമസഭയിൽ കെ.എൻ.ഐ ഖാദറി​​ന്റെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മന്ത്രി. ത്രീ സ്റ്റാർ പദവിയിലും അതിന് മുകളിൽ സ്റ്റാർ പദവിയിലുള്ള 121 ഹോട്ടലുകൾക്ക് പുതുതായി ബാർ ലൈസൻസ് നൽകിയതായും മന്ത്രി പറഞ്ഞു.

പുതിയ ബ്രുവറികള്‍ക്കും ബോട്ടിലിംഗ് പ്ലാൻറിനും അനുമതി നൽകിയത് വൻ വിവാദമായതിന് പിന്നാലെയാണ് സമിതിയെ സർക്കാർ നിയോഗിച്ചത്. മൂന്നു ബ്രുവറിക്കും ഒരു ബോട്ടിലിംഗ് പ്ലാന്‍റിനും നേരത്തെ നൽകിയ അനുമതി സർക്കാർ റദ്ദാക്കിയ ശേഷമാണ് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാൻ സമിതിയെ രൂപീകരിച്ചത്. നികുതിവകുപ്പ് അഡീഷണൽ സെക്രട്ടറി അശാതോമസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ശുപാർശ എക്സൈസ് മന്ത്രിക്ക് കൈമാറിയത്.

1999ൽ പുതിയ ഡിസ്ലറികള്‍ക്ക് അനുമതി നൽകുന്നതിന് നിയന്ത്രമേർപ്പെടുത്തിയ നികുതി സെക്രട്ടറിയുടെ ഉത്തരവ് പുതിയവ അനുവദിക്കുന്നതിൽ ബാധകമാണോയെന്നും സമിതി പരിശോധിച്ചിരുന്നു. ശുപാർശകളിൽ അന്തിമ തീരുമാനമുണ്ടാകുന്നവരെ രഹസ്യമായി സൂക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button