കോഴിക്കോട്: കര്‍ണാടകയില്‍ മലയാളി യുവാവിനെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. കുറ്റ്യാടി മൊകേരി സ്വദേശിയായ സോളോറൈഡര് സന്ദീപിനെയാണ് കാണാതായത്. കാണാതായി ആറ് ദിവസമായിട്ടും വിവരമൊന്നും ലഭിക്കാത്തതില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സന്ദീപ് ബൈക്കുമായി കര്‍ണാടകയിലേക്ക് പോയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു.
കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനില്‍ ഭാര്യ ഷിജി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ദിവസങ്ങളായി കര്‍ണാടകയിലെത്തി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് എഎസ്ഐ സുരേഷ് ബാബു പറഞ്ഞു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ഐബേഡ് മീഡിയ കമ്ബനിയിലെ മാര്‍ക്കറ്റിംഗ് മാനേജരായ സന്ദീപ് കഴിഞ്ഞ ശനിയാഴ്ചയാണ് ബൈക്കുമായി കര്‍ണാടകയിലേക്ക് പോയത്. രണ്ട് ദിവസംകൊണ്ട് തിരിച്ച് വരുമെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലമുള്ളയാണ് സന്ദീപ്. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ച് വരാതായതോടെയാണ് ഭാര്യ ഷിജി നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സന്ദീപീന്റെ ബൈക്ക്, ബാഗ്, ഹെല്‍മെറ്റ്, വാച്ച് തുടങ്ങിയവയെല്ലാം ദുംഗാ നദിക്കരയുടെ തീരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ട്. ഇത് ദുരൂഹത വര്ധിപ്പിക്കുന്നണ്ട്. സംഭവത്തിന് പിന്നില്‍ മോഷണശ്രമമാണോ എന്ന സംശയത്തിലാണ് പോലീസ്.
മൂന്ന് വര്‍ഷത്തിലധികമായി പലാഴിയിലാണ് സന്ദീപും ഭാര്യ ഷിജിയും കുട്ടിയും താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലേക്ക് വിളിച്ചിരുന്നുവെങ്കിലും പിന്നെ ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് പറയുന്നത്. ഫോണ്‍ വിളിച്ചിട്ട് കിട്ടാതായതോടെ പരാതി കൊടുക്കുകയും ചെയ്തു. കര്‍ണാടക പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹകരണത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Post Your Comments