Latest NewsKerala

ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെ​യും വ​ഴി​യി​ല്‍ തടയും: എം.​ടി. ര​മേ​ശ്

കോ​ഴി​ക്കോ​ട്: സു​രേ​ന്ദ്ര​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​ ബി​ജെ​പി​യു​ടെ വ​ഴി​ത​ട​യ​ല്‍ സ​മ​രം. മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെ​യും വ​ഴി​യി​ല്‍ ത​ട​യു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ ര​മേ​ശ് പറഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ തെ​റ്റ് പ​റ്റി​യെ​ന്ന് പ​റ​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ‌ ഇതിനെല്ലാം പി​ന്നി​ല്‍. ഇ​തി​ന് കൂ​ട്ടു​നി​ല്‍​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ​ക്ക് പ​റ​യേ​ണ്ടി വ​രുമെന്നും ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ ലം​ഘ​ന സ​മ​രം തു​ട​രു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button