സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റാഗ്രാമില്‍ ഇനി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിനായുള്ള ഓപ്ഷനുകള്‍ വരുന്നു. ഇന്‍സ്റ്റാഗ്രാം പ്രേമികള്‍ നിറമനസോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഇനി മുതല്‍ നമ്മുടെ ചിത്രങ്ങളും വീഡിയോകളും നമ്മള് ഉണ്ടാക്കുന്ന വേണ്ടപ്പെട്ടവര്‍ ഉള്‍പ്പെടുന്ന ചെറിയ ഗ്രൂപ്പുകളിലേക്കു കൂടി ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന് ആണ് ഉള്‍പ്പെടുത്തിയത്. സുഹൃത്തുക്കളോ അല്ലെങ്കില്‍ കുടുംബാംഗങ്ങളോ ഒന്നിച്ചു പ്രിയപ്പെട്ട നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനായാണ് ഇത്തരം ഒരു സംവിധാനം കൂടി ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Post Your Comments