ലോസ് ആഞ്ചല്‍സ്: അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം നടന്നത്. അലാസ്‌കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് അഞ്ച് മൈല്‍ അടുത്ത് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശഷ്ടം സംഭവിച്ചിട്ടുണ്ട്.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടനുസരിച്ച് 30 മൈല്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സിഎന്‍എന്‍ അഫിലിയേറ്റ് കെ.ടി യു.യു വിമാനം തകര്‍ന്നു. കൂടാതെ വാര്‍ത്താ വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും തകരാറു പറ്റിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും താറുമാറായിരിക്കുകയാണ്്. പല വീടുകളിലും വൈദ്യുതി നിലച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments