![](/wp-content/uploads/2018/11/sabarimala-orgnll.jpeg)
തിരുവനന്തപുരം: സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് നടപടി എടുത്തെന്നാരോപിച്ചും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനുമെതിരെയുമാണ് ഇന്ന് ദര്‍ണ നടത്താനൊരുങ്ങുന്നത്.
പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി ഉപാദ്ധ്യക്ഷന്‍ പി.രാമവര്‍മ്മ അധ്യക്ഷത വഹിക്കും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക, അയ്യപ്പ ഭക്തര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
Post Your Comments