KeralaLatest News

നിയമത്തിന്റെ ദുരുപയോഗവും മനുഷ്യാവകാശ ലംഘനവും : സുരേന്ദ്രന്റെ അറസ്റ്റിനെ കുറിച്ച് ടി പി സെൻകുമാർ

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ വിമർശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ശബരിമലയിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പോലീസ് നടപടി എടുത്തത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് സെന്‍കുമാര്‍ വിമർശിച്ചു. മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നത്. നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി ഐപിഎസുകാര്‍ മാറി. മന്ത്രിമാര്‍ ഉള്‍പ്പെടെ വാറണ്ടുള്ള പ്രമുഖര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും സുരേന്ദ്രന്റെ കുടുംബം മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം 52കാരിയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. മണ്ഡലകാലം കഴിയുന്നത് വരെ തന്നെ ജയിലിലിടാനുള്ള ഗൂഢാലോചനയാണു നടക്കുന്നതെനന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button