ജയ്പൂര്‍ : രാജസ്ഥാനില്‍ അധികാരത്തില്‍ വന്നാല്‍ വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളെല്ലാം ഫലപ്രാപ്തിയില്‍ വരുത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റുമെന്ന് പി.സി.സി. പ്രസിഡന്റ് സച്ചിന് പൈലറ്റ്, മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ സംയുക്തമായി അറിയിച്ചു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസവും യുവാക്കള്‍ക്ക് തൊഴിലുറപ്പും തൊഴില്‍ രഹിതര്‍ക്ക് 3500 രൂപ വേതനവും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്കു പെന്ഷന്, കാര്‍ഷിക ഉപകരണങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments