
പത്തനംതിട്ട: അറസ്‌റ്റിലായ രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഈ ആവശ്യം പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിരസിച്ചു.
രഹനയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം കിട്ടിയിരുന്നില്ല. പത്തനംതിട്ട സി.ഐ സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസിലെത്തിയാണ് രഹ്നയെ അറസ്‌റ്റ് ചെയ്‌തിരുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് .
Post Your Comments