പത്തനംതിട്ട : ശബരിമലയിൽ ആദ്യഘട്ട സേവനം പൂർത്തിയാക്കി പോലീസ് സംഘം ഇന്ന് മടങ്ങും. പുതിയ സംഘം ഇന്നു ചുമതലയേൽക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാത്തതിനാൽ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പോലീസുകാരുടെ എണ്ണം കുറയ്ക്കും.
സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്ക്കൽ, വടശേരിക്കര, എരുമേലി എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് 2 ഐജിമാർ, 9 എസ്പിമാർ എന്നിവരടങ്ങുന്ന സംഘമാണ് രണ്ടാംഘട്ടത്തിൽ ഉണ്ടാകുക.സന്നിധാനത്ത് കുറുപ്പസ്വാമി, കെ.ജി.ബൈജു, മരക്കൂട്ടത്ത് കെ.കെ.അജി, പമ്പയിൽ കാളിരാജ് മഹേഷ്കുമാർ, എം.കെ.പുഷ്കരൻ, നിലയ്ക്കലിൽ മഞ്ജുനാഥ്. വി.അജിത്, വടശേരിക്കരയിൽ പി.വി.വിൽസൻ, എരുമേലിയിൽ വി.ഇ.വിനോദ് കുമാർ എന്നിവരാണ് എസ്പിമാരായി ചുമതലയേൽക്കുന്നത്.
പമ്പയിലും നിലയ്ക്കലും പ്രശ്നങ്ങൾ കുറവായതിനാൽ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 50 പോലീസുകാരെ കുറയ്ക്കും . എന്നാൽ സന്നിധാനത്ത് 1910 പോലീസുകാർ സേവനത്തിനുണ്ടാകും. മരക്കൂട്ടത്തും പമ്പയിലും 1000 പേർ വീതവും ഉണ്ടാകും.
Post Your Comments