KeralaLatest NewsIndia

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നു, കുട്ടനാട്ടിൽ രണ്ടു സീറ്റ് ബിജെപി പിടിച്ചെടുത്തു

30 വർഷമായി എൽ ഡി എഫ് ജയിക്കുന്ന കൊല്ലത്തെ ഒരു വാർഡ് യു ഡി എഫ് പിടിച്ചെടുത്തു.

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നതായി റിപ്പോർട്ട്. കുട്ടനാട് താലൂക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിൽ രണ്ടു വാർഡ് ബിജെപിക്ക്. തകഴി ഗ്രാമ പഞ്ചായത്ത് 5 വാർഡിൽ ശ്രീ പി കെ വാസുദേവനും. കാവാലം ഗ്രാമ പഞ്ചായത്തിൽ അജിതയും വിജയിച്ചു.രണ്ടും സീറ്റും ബിജെപി പിടിച്ചെടുക്കുകയായിരുന്നു.രാമപുരം പഞ്ചായത്തില്‍ അമനകര വാര്‍ഡില്‍ കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മികച്ച വിജയമാണ് കേരള കോണ്‍ഗ്രസ് നേടിയത്.

ചേലക്കര വെങ്ങാനെല്ലൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കിണലൂര്‍ സീറ്റ് യുഡിഎഫ് നിലനിര്‍ത്തി.സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. 11 ജില്ലകളിലെ 27 പഞ്ചായത്തു വാര്‍ഡുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സുൽത്താൻ ബത്തേരിയിൽ ഒരു ഡിവിഷനിൽ ഉപതിരെഞ്ഞെടു പ്പിൽ കൊണ്ഗ്രെസ്സ് ജയിച്ചു.

ഇതോടെ എൽ ഡി എഫിനും യു ഡി എഫിനും 17 സീറ്റ് വീതമാണ് ഉള്ളത്. ഒരു സീറ്റിൽ ബിജെപി ഉള്ളതിനാൽ ഭരണം നിലനിർത്തേണ്ടത് ആരെന്നു തീരുമാനിക്കുന്നതും ബിജെപി ആണ്. 30 വർഷമായി എൽ ഡി എഫ് ജയിക്കുന്ന കൊല്ലത്തെ ഒരു വാർഡ് യു ഡി എഫ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button