തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തുന്നതിനാൽ ചോദ്യോത്തരവേള റദ്ദാക്കി. ശബരിമല വിഷയത്തിൽ പ്രതിപക്ഷം മുമ്പോട്ടുവെച്ച അടിയന്തിര പ്രമേയ നോട്ടീസിൽ പുതിയതായി ഒന്നും ചെയ്യാനില്ലെന്നും ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കർ പി രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടെയും പരിധി ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബാർകോഴക്കേസ് ,സോളാർ കേസ് തുടങ്ങിയവയൊക്കെ പലതവണ സഭ പരിഗണിച്ചിട്ടുണ്ടെന്നും സ്പീക്കർ മുൻവിധിയോടുകൂടിയാണ് പെരുമാറുന്നതെന്നും പ്രതിപക്ഷം ഉന്നയിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷം നിയമസഭാ സ്തംഭിപ്പിക്കുന്നത്.
https://youtu.be/Eld9K3itS3g
Post Your Comments