പൂനെ: ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ നാവികസേന ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചതായി പരാതി. ആർമി മുൻ ഓഫീസറായ ഭാര്യ തന്നെയാണ് നാവികസേന കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കിയത്. കൊന്ദ്വ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
ഭർത്താവിന് പോണ്‍ ചിത്രങ്ങളോട് ആസക്തിയുണ്ടായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാൾ പോൺ ചിത്രങ്ങളുടെ അടിമയായിരുന്നുവെന്നും പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്നും യുവതിപറയുന്നു. ഇതൊക്കെ മനസിലാക്കിയപ്പോൾ കുട്ടികളുമായി പൂനെയിലുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നെന്നും യുവതി പോലീസിന് മൊഴി നൽകി.
ഡൽഹിയിൽയിൽ നിന്ന് പൂനെയിലേക്ക് പോകുമ്പോൾ ഭര്‍ത്താവിന്‍റെ മൊബൈൽ കൈവശം വെച്ചതോടെയാണ് സംഭവം യുവതി അറിയുന്നത്. ഫോൺ പരിശോധിച്ചപ്പോൾ തന്‍റെയും സുഹൃത്തിന്‍റെ ഭാര്യയുടെയും രഹസ്യചിത്രങ്ങള്‍ കാണുകയും ഫോട്ടോകൾ അശ്ലീല ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്ത വിവരം അറിയുകയും ചെയ്തു.പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന്റെ മെയിലിൽ നിന്നാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments