News

ഏതാനും വര്‍ഷം മുമ്പ് 27 കാരിയായ ഭാര്യയെ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയത് നാവികസേനയിലെ മലയാളി ഉദ്യോഗസ്ഥന്‍

കോട്ടയം: സോഷ്യല്‍ മീഡിയയിലൂടെ പങ്കാളികളെ കൈമാറുന്ന സംഘത്തിന് പിന്നില്‍ സംസ്ഥാനതല റാക്കറ്റ്. കോട്ടയം പത്തനാട് സ്വദേശിയായ യുവതി സ്വകാര്യ യൂട്യൂബ് ചാനലില്‍ നടത്തിയ വെളിപ്പെടുത്തലോടെയാണ് വിവരം പുറത്തായത്. ഇവര്‍ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ശബ്ദത്തില്‍ നിന്ന് ആളെ മനസിലാക്കിയ ബന്ധു നല്‍കിയ ധൈര്യത്തിലായിരുന്നു ഭര്‍ത്താവിനെതിരെ ചങ്ങനാശേരി ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാറിന് യുവതി പരാതി നല്‍കിയത്. ഇതോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

Read Also : മഞ്ചേരിയില്‍ വാടക വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പിടികൂടി

ഏതാനും വര്‍ഷം മുമ്പ് കൊച്ചി സിറ്റി പൊലീസ് സമാനമായൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 27 വയസുള്ള ഉത്തരേന്ത്യന്‍ സ്വദേശിനി മലയാളിയും നാവികസേനാ ഉദ്യോഗസ്ഥനുമായ ഭര്‍ത്താവിനെതിരെയാണ് പരാതി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച തന്നെ ഭര്‍ത്താവ് പൂട്ടിയിട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത് സേനയില്‍ പതിവാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍, സാമ്പത്തികമായി താഴ്ന്ന കുടുംബത്തിലെ അംഗമായതിനാല്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്ന യുവതി വ്യാജപരാതി നല്‍കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button