മട്ടാഞ്ചേരി: അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാൻ അൽവാർ സ്വദേശി ഹൻസ് രാജി (26) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ഓഡർ ചെയ്തത് വാച്ച്, ലഭിച്ചത് ഒഴിഞ്ഞ പെട്ടി! നഷ്ടപരിഹാരമായി ആമസോൺ നൽകേണ്ടത് പതിനായിരത്തിലേറേ രൂപ
ഐഎൻഎസ് ഗരുഡയിലെ ഉദ്യോഗസ്ഥനെ കണ്ണമാലി പൊലീസ് പിടികൂടി തോപ്പുംപടി പൊലീസിന് കൈമാറി. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്ന് മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണർ രവീന്ദ്രനാഥ് പറഞ്ഞു.
Post Your Comments