കോഴിക്കോട് : യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം. പുത്തലത്ത് നസറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 2 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി മുമ്പ് കണ്ടെത്തിയിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായിരുന്ന കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
കോഴിക്കോട് ജില്ലാ സെഷന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷയ്‌ക്കൊപ്പം പ്രതികൾക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
2016 ജൂലായ് 15നാണ് വേളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസിറുദ്ദിന്‍ കൊല്ലപ്പെടുന്നത്. നസറുദ്ദിനും ബന്ധു അബ്ദുള്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഏഴു പ്രതികളും 47 സാക്ഷികളുമാണ് കേസിൽ ഉണ്ടായിരുന്നത്.
Post Your Comments