ദുബായ് : ദേശീയ ദിനാഘോഷത്തിൽ യുഎഇയെ അണിയിച്ചൊരുക്കുന്നത് മലയാളി സഹോദരങ്ങൾ. ഗുരുവായൂർ മുതുവട്ടൂർ സ്വദേശി യൂസഫ് കരിക്കയിലും സഹോദരങ്ങളായ സലാം, കബീർ എന്നിവരും ചേർന്നാണ് പിറന്നാൾ ആഘോഷിക്കുന്ന യുഎഇയെ നിറമുള്ളതാക്കുന്നത്.
ബഹുനില കെട്ടിടങ്ങളെയും ദേശീയ പതാകയുടെ ചതുർവർണത്തിൽ പൊതിയുകയും പാർക്കുകളെയും തെരുവുകളെയും വർണവെളിച്ചംകൊണ്ട് ആഘോഷത്തിന് വശ്യസൗന്ദ്യരം സമ്മാനിക്കുകയാണ് ഈ മലയാളി സഹോദരങ്ങൾ.
36 വർഷം മുൻപ് ഇലക്ട്രിക്കൽ ജോലിക്കായി യുഎഇയിലെത്തിയ യൂസഫ് ദീപാലങ്കാരത്തിലേക്ക് ചുവടുമാറ്റിയത് വഴിത്തിരിവായി. അബുദാബി ചേംബർ ഓഫ് കോമേഴ്സ് കെട്ടിടം അലങ്കരിച്ചായിരുന്ന തുടക്കം. തുടർച്ചയായി 29ാം വർഷവും അബുദാബി ചേംബർ ഓഫിസ് കെട്ടിടം അലങ്കരിക്കുന്നതും യൂസഫിന്റെ ലൈറ്റ് ടവർ ഇല്യൂമിനേഷൻസാണ്. 60 മീറ്റർ നീളത്തിലുള്ള വലിയ സ്ക്രീനിലാണ് ചേംബർ ഓഫ് കൊമേഴ്സിലെ അലങ്കാരപ്പണികൾ ചെയ്തിരിക്കുന്നത്.
Post Your Comments