ന്യൂഡല്‍ഹി : കര്‍ഷകരുടെ കണ്ണീരും രാജ്യത്തില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയുമാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കിസാന്‍ മുക്തി റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ നിന്നാണ് കര്‍ഷകര്‍ റാലി സംഘടിപ്പിച്ചത്.
ഗുഡ്ഗാവ്, നിസാമുദീന്‍, ആനന്ദ് വിഹാര്‍, മജ്നു കാ ടില എന്നിവിടങ്ങളില്‍ നിന്നായിരുന്നു മാര്‍ച്ചുകള്‍ ഡല്‍ഹിയിലേക്കെത്തിയത്. ആയിരക്കണക്കിനാളുകളാണ് റാലിയില്‍ പങ്കെടുത്തത്. കാര്‍ഷികവിളകള്‍ക്ക് ആദായകരമായ വില ലഭ്യമാക്കാനും കാര്‍ഷികകടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളാനും നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഖി ലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിക്കപ്പെട്ടത്.
Post Your Comments