തിരുവനന്തപുരം: ദീപാ നിശാന്ത് തന്റെ കവിത കോപ്പിയടിച്ചതാണെന്ന് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കവി കലേഷ്. താന്‍ ഏഴ് വര്‍ഷം മുൻപ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളത്. കവിത മോഷ്ടിച്ച് വികലമാക്കിയിട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കുന്നതാണ്. എ.കെ.പി.സി.റ്റി മാസികയില്‍ കവിത പ്രസിദ്ധീകരിച്ചത് ഒരു സുഹൃത്താണ് വാട്സാപ്പിലൂടെ അയച്ച് തന്നത്. അത് കണ്ടപ്പോള്‍ ഞെട്ടലാണുണ്ടായത്. കവിത അവരുടെ പേരില്‍ പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍, ഇവര്‍ക്കെതിരായി ആരെങ്കിലും ഇത് ഉപയോഗിച്ചതാവാമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാൽ അവരുടെ പ്രതികരണം ഞെട്ടലുണ്ടാക്കി. അവരിതൊക്കെ നിഷേധിച്ചെന്നും തന്റെ കവിതന്നെയാണെന്നുമുള്ള എന്തൊക്കെയോ അവ്യക്തമായ മറുപടികളുമായാണ് അവർ എത്തിയത്. അതെന്നെ ഭയങ്കരമായി വിഷമിപ്പിച്ചുവെന്നും കലേഷ് പറയുകയുണ്ടായി.
Post Your Comments