സിഡ്നി: മത്സരത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓപ്പണര്‍ താരം പൃഥ്വി ഷായ്ക്ക് പരിക്ക്. ഓസ്ട്രേലിയയിലെ പരിശീലന മത്സരത്തിനിടയിലാണ് പൃഥ്വിക്ക് പരിക്കേറ്റത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ ചതുര്‍ദിന മത്സരത്തിന്റെ ഫീല്‍ഡിംഗിനിടെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റുവീണ പൃഥിയെ സംഘാടകർ എടുത്തുകൊണ്ടാണ് പുറത്തേക്ക് കൊണ്ടുപോയത്. പരിക്കേറ്റതോടെ പൃഥ്വി ആദ്യ ടെസ്റ്റ് കളിക്കുന്ന കാര്യം സംശയത്തിലായി. ഇതോടെ കടുത്ത നിരാശയിലാണ് ആരാധകർ.
Post Your Comments