ഇസ്ലാമാബാദ്: ചെറിയ മനുഷ്യര്‍ വലിയ സ്ഥാനങ്ങള്‍ കൈയടക്കിയിരിക്കുന്നു എന്ന തന്റെ വിവാദമായ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വീറ്റ് വിവാദമായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ നടത്താനിരുന്ന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. തുടര്‍ന്ന് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന ട്വീറ്റിലാണ് ഇമ്രാന്‍ ഖാന്‍ അഭിപ്രായം പങ്കുവെച്ചത്.
സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ അഭ്യര്‍ഥനയോട് ധാര്‍ഷ്ട്യവും നിഷേധാത്മകവുമായ ഇന്ത്യയുടെ പ്രതികരണത്തില്‍ നിരാശയുണ്ട്. തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ വലിയ സ്ഥാനം കൈയടക്കിയ ചെറിയ മനുഷ്യര്‍ക്ക് വലിയ ദര്‍ശനങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.എന്നാല്‍ ഇരു രാജ്യങ്ങളുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അഭിപ്രായ ഐക്യം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇതിന്റെ പേരില്‍ ചര്‍ച്ച നടക്കാതെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കഴിഞ്ഞദിവസം പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തള്ളിയിരുന്നു. പാകിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനം നിര്‍ത്താതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്നാണ് സുഷമ സ്വരാജ് പറഞ്ഞത്.
Post Your Comments