ലാഹോര്‍: ജീവനക്കാരുടെ ശമ്പളം മുടക്കിയതോടെ പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ സെര്‍ബിയയിലെ പാക്ക് എംബസി. മൂന്നുമാസ ശമ്പളം മുടങ്ങിയതോടെയാണ് എംബസി ജീവനക്കാര്‍ പ്രതിഷേധം അറിയിച്ച് ട്വീറ്റ് ചെയ്തത്. ട്വീറ്റ് നിമിഷ നേരം കൊണ്ട് വൈറലായി. നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാചകത്തെ കളിയാക്കി കൊണ്ടാണ് ട്വീറ്റ്. വെള്ളിയാഴ്ച രാവിലെ 11.26ന് ആണ് പാക്ക് എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Read Also : മകന്റെ താടിയെല്ല് കടിച്ചു കീറിയ തെരുവ് നായയുടെ കാലുകള്‍ യുവാവ് വെട്ടിമാറ്റി: കേസെടുത്തു
‘മാന്ദ്യം മുന്‍കാല റെക്കോഡുകളെല്ലാം തകര്‍ത്തു. എത്രകാലം ഇമ്രാന്‍ ഖാന്‍ നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം തുടരും. ഞങ്ങള്‍ക്ക് മൂന്ന് മാസത്തോളമായി ശമ്പളം നല്‍കിയിട്ട്. ഞങ്ങളുടെ കുട്ടികള്‍ ഫീസ് അടയ്ക്കാത്തതിന് സ്‌കൂളിന് പുറത്താകും. ഇതാണോ പുതിയ പാക്കിസ്ഥാന്‍’, എന്നാണ് സെര്‍ബിയയിലെ പാക്കിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വീറ്റ്.
ഈ ട്വീറ്റിന് രണ്ടാമത് ഒരു മറുപടി ട്വീറ്റും പാക്കിസ്ഥാന്‍ എംബസി നല്‍കിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ ക്ഷമിക്കണമെന്നും വേറെ വഴിയില്ലാത്തത് കൊണ്ടാണ് ട്വീറ്റ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധി പേര്‍ രംഗത്തെത്തി.
Post Your Comments