ചെന്നെ : പണപ്പിരിവ് നടത്തിയുളള വേദികളില്‍ താന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ പാടുന്നതിന് തനിക്ക് അര്‍ഹമായ വിഹിതം നല്‍കണമെന്ന ആവശ്യവുമായി ഇളയരാജ. സൗജന്യമായി നടത്തപ്പെടുന്ന പരിപാടികളില്‍ ഈ കാര്യം ബാധകമല്ല. സൗജന്യമായി നടത്തപ്പെടുന്ന പരിപാടികള്‍ക്ക് യാതൊരു വിധ പ്രതിഫലവും നല്‍കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ആവശ്യപ്പെട്ട കാര്യം നിയമപ്രകാരം അംഗീകരിക്കപ്പെട്ടതാണെന്നും സംഗീത സംവിധായകന്‍ പറഞ്ഞു. 2012 ല്‍ ഭേദഗതി ചെയ്ത പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റോയല്‍റ്റി ആവശ്യപ്പെടുന്നത്. സൗത്ത് ഇന്ത്യന്‍ ഫിലിം മ്യൂസിക് ആര്‍ടിസ്റ്റ് അസോസിയേഷനെയാണ് റോയല്‍റ്റി സംബന്ധിയായ ഇടപാടുകള്‍ നിര്‍വ്വഹിക്കുന്നതിന് അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്നത്.
Post Your Comments