Latest NewsKeralaIndia

‘ഞാനും നിങ്ങളേ പോലെ ഒരു കോളേജധ്യാപികയാണ് ,കവികളെയും കോളേജധ്യാപകരെയും നാണം കെടുത്തരുത്’ ദീപ നിശാന്തിനോട് അപേക്ഷയുമായി യുവതി

അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്.

എസ് കലേഷിന്റെ കവിത ദീപ നിഷാന്ത് മോഷ്ടിച്ചുവെന്ന വിവാദത്തിനിടെ കോളേജ് അധ്യാപികയുടെ അപേക്ഷ ശ്രദ്ധേയമാകുന്നു. അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണമെന്ന് കോളേജ് അധ്യാപികയായ ഹരിത നീലിമ ആവശ്യപ്പെടുന്നുണ്ട്. ദീപയുടെ പ്രതികരണ പോസ്റ്റിൽ കമന്റായാണ് ഹരിത നീലിമ ആവശ്യം ഉന്നയിച്ചത്.

അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകള്‍ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവര്‍ തന്നെ നിങ്ങളെ ബഹുമാനിക്കും . വെറുതെ കോളേജധ്യാപകരെയും അസുരഠഅ ക്കാരെയും കവികളെയും നാണം കെടുത്തരുതെന്ന് ഹരിത നീലിമ എഴുതുന്നു.

ഹരിത നീലിമയുടെ കമന്റ് കാണാം:

ദീപ .. ഞാനും നിങ്ങളേ പോലെ ഒരു കോളേജധ്യാപികയാണ്. AKPCTA മാഗസിന്‍ വരിക്കാരിയാണ്. നിരന്തരം കവിതകള്‍ വായിക്കുന്ന ആളുമാണ്. ഒരു അധ്യാപിക ഒപ്പം എഴുത്തുകാരി ഈ രണ്ട് ശീര്‍ഷകങ്ങളും നിങ്ങളുടെ ഐഡന്റ്റിറ്റിയുടെ ഭാഗമാണ്. ഇവിടെ ആശയം, വരികള്‍, എന്തിന് സ്റ്റാന്‍സ അപ്പാടെ ആവര്‍ത്തിക്കുന്നു. അത് മനസിലാക്കാന്‍ മലയാള കവിതയില്‍ Ph D ഒന്നും വേണ്ട. അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകള്‍ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവര്‍ തന്നെ നിങ്ങളെ ബഹുമാനിക്കും . വെറുതെ കോളേജധ്യാപകരെയും AkpcTA ക്കാരെയും കവികളെയും നാണം കെടുത്തരുത്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button