Latest NewsKerala

പിറവം പള്ളിയും പറഞ്ഞു നാട്ടില്‍ വിഷം കലക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികളെ നുണ പ്രചരിപ്പിക്കാന്‍ അനുവദിക്കരുത്; പിറവം പള്ളിയുടെ കേസ് ശബരിമലയുമായി ഒരു താരതമ്യത്തിനും സ്‌കോപ്പില്ലെന്ന് അഡ്വ ഹരീഷ് വാസുദേവന്‍

പിറവം പള്ളിയും പറഞ്ഞു നാട്ടില്‍ വിഷം കലക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികളെ നുണ പ്രചരിപ്പിക്കാന്‍ അനുവദിക്കരുതെന്നും പിറവം പള്ളിയുടെ കേസ് ശബരിമലയുമായി ഒരു താരതമ്യത്തിനും സ്‌കോപ്പില്ലെന്നും തുറന്നടിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. സര്‍ക്കാര്‍ കക്ഷിയാകാത്ത കേസാണ്. സിവില്‍ കേസിലെ ഉത്തരവ് നടപ്പാക്കാന്‍ എക്‌സിക്യൂഷന്‍ പെറ്റേഷന്‍ വേണം. സ്വമേധയാ പോലീസ് സംരക്ഷണം നല്‍കി വിധി നടപ്പാക്കേണ്ട ഒരു ബാധ്യതയും സര്‍ക്കാറിനില്ല. ഇക്കാര്യം നേരത്തേ വ്യക്തമാക്കി കേരള ഹൈക്കോടതി ഒരു കേസ് തീര്‍പ്പാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.

പിറവം പള്ളിയുടെ കേസ് ശബരിമലയുമായി ഒരു താരതമ്യത്തിനും സ്‌കോപ്പില്ല. സര്‍ക്കാര്‍ കക്ഷിയാകാത്ത കേസാണ്. സിവില്‍ കേസിലെ ഉത്തരവ് നടപ്പാക്കാന്‍ എക്‌സിക്യൂഷന്‍ പെറ്റേഷന്‍ വേണം. സ്വമേധയാ പോലീസ് സംരക്ഷണം നല്‍കി വിധി നടപ്പാക്കേണ്ട ഒരു ബാധ്യതയും സര്‍ക്കാറിനില്ല. ഇക്കാര്യം നേരത്തേ വ്യക്തമാക്കി കേരള ഹൈക്കോടതി ഒരു കേസ് തീര്‍പ്പാക്കിയതാണ്.

പിറവം പള്ളിയുടെ കാര്യത്തില്‍ രണ്ടു ക്രിസ്തീയ വിഭാഗങ്ങള്‍ തമ്മില്‍ നടന്ന അവകാശ തര്‍ക്ക കേസില്‍ ഒരു വിഭാഗം ജയിച്ചു. ആ വിഭാഗത്തിന് പള്ളിയില്‍ കയറാന്‍ അവകാശമുണ്ട്. അത് നടപ്പാക്കി കിട്ടാന്‍ അവര്‍ സര്‍ക്കാരിനെ സമീപിച്ചു. പോലീസ് സംരക്ഷണം നല്‍കിയാല്‍ ചോരപ്പുഴ ഒഴുകുമെന്നു മറ്റേ വിഭാഗം വെല്ലുവിളിച്ചു. സമവായത്തിനു സര്‍ക്കാര്‍ ശ്രമിച്ചു. ചീഫ് സെക്രട്ടറിയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കി. അത് കോടതി തള്ളിക്കളഞ്ഞു. കക്ഷികള്‍ തമ്മില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചപ്പോള്‍ അത് തുടരാന്‍ കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3 മാസത്തിനകം ഹൈക്കോടതി കേസ് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിച്ചു.

നിയമപരമായ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. പിണറായിയുടെ പോലീസ് പിറവം പള്ളിക്ക് സംരക്ഷണം നല്‍കണം. എന്ത് വിലകൊടുത്തും നിയമം നടപ്പാക്കണം, ഇല്ലെങ്കില്‍ അത് ഇരട്ടത്താപ്പ് എന്നു വിലയിരുത്തും. ശബരിമലയില്‍ കയറാന്‍ അവകാശമുള്ള യുവതികളെ പോലെ തന്നെ പിറവത്തെ പള്ളിയില്‍ കയറാന്‍ ഉള്ളവര്‍ക്കും അതുണ്ട്. അത് നടപ്പാക്കി കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യം പോലീസ് പ്രൊട്ടക്ഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ച നടത്തി ധാരണയില്‍ എത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് അറിയാതെയാണ് ഈ ഇടക്കാല വിധി എഴുതിയതെന്നും എഴുതിയ ശേഷമാണ് സീനിയര്‍ അഭിഭാഷകന്‍ പി.രവീന്ദ്രന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതെന്നും ഈ ഉത്തരവിന്റെ 12 ആം പാരഗ്രാഫില്‍ കോടതി എടുത്തു പറയുന്നു.

ഇത് അപ്പടി റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. പിറവം പള്ളിയും പറഞ്ഞു നാട്ടില്‍ വിഷം കലക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികളെ നുണ പ്രചരിപ്പിക്കാന്‍ അനുവദിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button