ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിതാ ഡി.വൈ.എഫ്.ഐ നേതാവ് വീണ്ടും സി.പി.എം. കേന്ദ്രനേതൃത്വത്തെ സമീപിച്ചു. തന്റെ യഥാര്‍ത്ഥ പരാതി കമ്മിഷനും പാര്‍ട്ടിയും ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന് യുവതി ആശങ്ക പ്രകടിപ്പിച്ചു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി നല്‍കിയിരുന്നത്. അതേസമയം ഈകുറ്റത്തിനല്ല ശശിക്കെതിരേയുള്ള അച്ചടക്കനടപടിയെന്ന് യുവതി നേതൃത്വത്തിനെഴുതിയ പുതിയ കത്ത്. കൂടാതെ മര്യാദവിട്ടുള്ള ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കിമാത്രമാണ് അച്ചടക്കനടപടി എടുത്തിട്ടിട്ടുള്ളതെന്നും യുവതി പറഞ്ഞു. ലൈംഗികപീഡനമെന്ന പരാതി പാര്‍ട്ടി ഗൗരവമായി കാണാത്തതില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചതായും സൂചനയുണ്ട്.
യുവതിയുടെ പരാതി ഉയര്‍ന്ന സഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലെ രണ്ടംഗ കമ്മിഷന്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ശശിയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ പരാതി ഗൗരവമായി എടുക്കാതൊണ് പാര്‍ട്ടിയുടെ നടപടി എന്നാണ് യുവതി ഇപ്പോള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പരാതി വന്നതോടെ ശശിക്കുമേല്‍ സംഘടനാക്കുരുക്ക് മുറുകുകയാണ്.
അതേസമയം പരാതി അന്വേഷിച്ച രണ്ടംഗകമ്മിഷന്‍ റിപ്പോര്‍ട്ടും സംസ്ഥാനത്തെ അച്ചടക്കനടപടിയും അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും. പരാതിയില്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ചുള്ള നടപടികളല്ല ഉണ്ടായതെന്ന് കേന്ദ്രനേതൃത്വത്തില്‍ ഒരുവിഭാഗം കരുതുന്നു. അംഗത്തിനെതിരേ അധാര്‍മികത സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ അന്വേഷണവിധേയമായി ഉടന്‍ സസ്പെന്‍ഡുചെയ്യണമെന്നാണ് ഭരണഘടനയനുസരിച്ചുള്ള വ്യവസ്ഥ.
Post Your Comments