Latest NewsKerala

പ്രളയദുരന്തം; രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയൻറ കത്ത്. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

മഹാപ്രളയം കേരളത്തില്‍ വിവരണാതീതമായ നഷ്ടമാണുണ്ടാക്കിയത്. ഇത് സംബന്ധിച്ച് സംസ്ഥാനം രണ്ടു നിവേദനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ടു കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഉന്നതതല സമിതി യോഗം ചേര്‍ന്ന് കേന്ദ്ര സംഘങ്ങളുടെ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല. ഉന്നതതല സമിതി അവസാന തീരുമാനമെടുത്തെങ്കിലേ കേരളത്തിന് സഹായം ലഭിക്കൂ എന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button