തിരുവനന്തപുരം: മെഡിക്കൽ കോളേജിനെ ജനസൗഹൃദമാക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നത് 717 കോടിയുടെ വികസനപദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയുടെ ഗുണനിലവാരവും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെയും അനുബന്ധ സ്ഥാപനങ്ങളെയും ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി ജനസൗഹൃദമാക്കാന്‍ 717 കോടി രൂപയുടെ വികസനപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ആദ്യഘട്ടമായി 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Post Your Comments