ക്യാരറ്റ് വിറ്റമിനുകള്‍ മിനറലുകള്‍ നാരുകള്‍ ആന്റി ഓക്‌സൈഡുകള്‍ എന്നിവയില്‍ പരിപൂര്‍ണമായ ഒരു പച്ചക്കറിയാണ് ക്യരറ്റ് പല രീതിയില്‍ നമ്മുടെ ഭക്ഷണ രീതിയുടെ ഭാഗമായി ഗുണകരം തന്നെ.എന്നാല്‍ കേരറ്റ് എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാന്‍ ഇത് ജ്യൂസാക്കി കുടിക്കുന്നതാണ് നല്ലത്. ക്യാരറ്റ് ജ്യൂസ്സ് സ്ഥിരമായി കുടിയ്ക്കുന്നതിലൂടെ ആവശ്യത്തിന് വൈറ്റമിന്‍ ഇ ശരീരത്തില്‍ ദിവസവും എത്തുകയും അത് ക്യാന്‍സാറിനെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയെ തടയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ക്യാന്‍സര്‍ സെല്ലുകള്‍ നശിച്ചതിന് ശേഷം വീണ്ടും വളരുന്നത് തടയാനും ക്യാരറ്റിന് കഴിയും എന്നാണ്.
ക്യാരറ്റ് വൈറ്റമിന്‍ ‘എ’യാല്‍ സമ്പന്നമായതിനാല്‍ കാഴ്ച് ശക്തിയും എല്ലുകളുടെ ആരോഗ്യവും സംരക്ഷിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസാക്കി കുടിയ്ക്കുന്നതിലൂടെ അതില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍സും മിനറല്‍സും എല്ലാം അല്‍പം പോലും നഷ്ടമാകാതെ നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നു. എല്ലുകളുടെ തേയ്മാനം, നാശം എന്നിവയില്‍ നിന്നും കൂടാതെ നല്ല കാഴ്ച ശക്തിയും, കണ്ണുകള്‍ക്ക് നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു ക്യാരറ്റ്.
കാരറ്റ് മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, മാംഗനീസ്, വൈറ്റമിന്‍ എ, സി, ഇ, കെ എന്നിവയാല്‍ സ്മ്പന്നമായത് കൊണ്ട് തന്നെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിയ്ക്കാന്‍ ഇത് സഹായിക്കുന്നു. പനി, ജലദോഷം, ചുമ എന്നിവയില്‍ നിന്നും എന്നേയ്ക്ക്കുമായി നിങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. കാലറി കുറവായ ഒരു ഭക്ഷ്യ വസ്തുവാണ് ക്യാരറ്റ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യം എളുപ്പത്തില്‍ കൈവരിയ്ക്കാന്‍ കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വളരെ നാള്‍ തടികൂടാതെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തും. കുടലില്‍ അടിഞ്ഞ് കൂടുന്ന അഴുക്കുകളെ പുറന്തള്ളാനും സഹായിയ്ക്കുന്നു.
കരളിന്റെ ആരോഗ്യത്തിന് ക്യാരറ്റ് ജ്യൂസ് വളരെ ഗുണകരമാണ്. ഇത് കാര്‍ബോഹൈഡ്രേറ്റ് കരളിലെ കൊഴുപ്പ് പിത്തരസവും കുറച്ച് കേരളത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യുകയും ശരീരത്തിനുണ്ടാകുന്ന വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. വിറ്റാമിനുകളുടെ കലവറയായ ക്യാരറ്റ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments