വാഷിങ്ടൺ: 90 പേരെ താൻ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് 78 കാരന്റെ കുറ്റസമ്മതം. രണ്ട് യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് സാമുവലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യംചെയ്യലിനിടെ താൻ 90 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി ഏറ്റുപറയുകയായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സീരിയൽ കില്ലറാണ് പ്രതിയെന്ന് അധികൃതർ പറയുന്നു. സെപ്തംബര് 2012 ലാണ് പ്രതിയെ പോലീസ് പിടികൂടിയത്. 1987, 1989 എന്നീ കാലയളവിൽ നടന്ന കൊലപാതകങ്ങൾക്കായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിൽശിക്ഷ അനുഭവിച്ചു വരികയായിരുന്നു പ്രതി. പ്രതിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ,പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments