ഡൽഹി : നിരവധി ആവശ്യങ്ങളുമായി കര്‍ഷകർ ഇന്ന് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുന്നു. താങ്ങുവില ഉയര്‍ത്തുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷർ ഉന്നയിക്കുന്നത്.
സി.പി.എം അനുകൂല കര്‍ഷക സംഘടനയാണ് മാർച്ച് നടത്തുന്നത്. രാവിലെ രാം ലീല മൈതാനിയിൽ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. ഇന്നും നാളെയുമായി നടത്തുന്ന മാര്‍ച്ചിൽ ഒരു ലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും പങ്കെടുക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. മാര്‍ച്ച് നടക്കാനിരിക്കെ സംഘർഷങ്ങൾ തടയാൻ സ്ഥലത്ത് പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
Post Your Comments