ദുബായ് : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദുബായിലേക്ക് നടത്താനിരുന്ന വിദേശയാത്ര റദ്ദ് ചെയ്തു. ദുബായ് ഗ്രാന്‍ഡ് ഹയാത്തിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ സല്‍ക്കാരത്തിനുളള യാത്രയില്‍ നിന്ന് വിട്ട് നില്ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 5 നാണ് ദുബായ് യാത്ര തീരുമാനിച്ചിരുന്നത്.
ദുബായ് യാത്ര റദ്ദ് ചെയ്ത വിവരം സ്ഥാനപതിയുടെ ഒാഫീസിലെ ഒരു പ്രസ്താവനയിലാണ് അറിയിച്ചത്. മുന്‍കൂട്ടി തീരുമാനിക്കാതെ വന്ന സാഹചര്യത്താലാണ് യാത്ര റദ്ദ് ചെയ്യേണ്ടി വന്നതിന് കാരണമായതെന്നും സ്ഥാനപതിയുടെ ഒാഫീസിലെ പ്രസ്താവനയിലുണ്ട്.
Post Your Comments