KeralaLatest News

ശബരിമലയ്ക്കു പകരം സ്വകാര്യക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ്

കേരളത്തിലെ 1258 ക്ഷേത്രങ്ങളില്‍ പലതിലും ഒരു നേരത്തെ പൂജനടത്താന്‍ സാധിക്കാത്തവയാണ്

നിലയ്ക്കല്‍: ശബരിമലയില്‍ നടക്കുന്നത് ഗൂഡ നീക്കങ്ങളാണെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് പ്രചാരണം ശബരിമലയ്ക്കു പകരം സ്വകാര്യക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. കാണിക്ക നല്‍കാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്നു കരുതേണ്ടെന്നും, എന്നാല്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 1258 ക്ഷേത്രങ്ങളില്‍ പലതിലും ഒരു നേരത്തെ പൂജനടത്താന്‍ സാധിക്കാത്തവയാണ്. എന്നാല്‍ ഇതൊന്നും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും പത്മകുമാര്‍ ആരോപിച്ചു. കൂടാതെ പന്തളം കൊട്ടാരത്തിന്റെ പേരിലുള്ള അരവണ വില്‍പനയും വിശ്വാസികളെ വഞ്ചിച്ച് പണം സമ്പാദിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടെി വരുന്ന 25 കോടി രൂപ വേണ്ടെന്ന് വെച്ചതായുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ അറിയിപ്പ് ലഭിച്ചതായും പത്മകുമാര്‍ പറഞ്ഞു.

അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇപ്പോഴും വലിയ കുറവാണുള്ളത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നിട്ടും സന്നിധാനത്ത് തിരക്ക് വളരെ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button