UAELatest News

യു.എ.ഇയിൽ പനിബാധിച്ച് ഇന്ത്യൻ ബാലിക മരിച്ചു

ദുബായ് : യു.എ.ഇയിൽ പനിബാധിച്ച് ഇന്ത്യൻ ബാലിക മരിച്ചു. ഷാർജയിലെ ഗൾഫ് ഏഷ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാത്ഥിയായ ഷീബ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.

സ്കൂളിൽവെച്ച് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടുവെങ്കിലും വേണ്ട ശ്രദ്ധ നൽകിയില്ല.
തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകുന്നേരം കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു.

എന്നാൽ കുട്ടി മരിച്ചതിനെത്തുടർന്ന് പനിയെക്കുറിച്ച് മറ്റുകുട്ടികൾക്ക് അവബോധം സൃഷ്ടിക്കാനായി സ്കൂൾ അധികൃതർ സർക്കുലർ പുറത്തിറക്കി. ജലദോഷം , ചുമ, മൂക്ക് എരിച്ചിൽ തുടങ്ങിയവയോ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗലക്ഷണങ്ങളോ കാണുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണമെന്നും പനിവന്ന കുട്ടികൾ സ്കൂളിൽ വരാതെ വീട്ടിൽ വിശ്രമിക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button