ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ വിസമ്മതിച്ച ഇടുക്കി ജില്ലയിലെ പൊലീസുകാരുടെ ശമ്പളം പിടിച്ചെടുത്തു. കടുത്ത സമ്മർദം ഉയർന്നിട്ടും ഇതിനെ അതിജീവിച്ച് സമ്മതപത്രം നൽകാൻ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളമാണ് പിടിച്ചെടുത്തത്. സെപ്റ്റംബറിലെ ശമ്പളത്തിൽ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക ഈടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരൻ നൽകിയ പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണികൾ പോലീസുകാർക്കെതിരെ ഉയർത്തിയിരുന്നു. സമ്മതപത്രം നൽകാൻ നിശ്ചിത സമയ പരിധിയും അനുവദിച്ചെങ്കിലും ഇതിന് ശേഷവും വിസമ്മതം അറിയിച്ചവർക്കാണ് ശമ്പളം നഷ്ടപ്പെട്ടത്.
Post Your Comments