KeralaLatest News

ശബരിമലയിലെ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ വരുമാനത്തിന്റെ നിജസ്ഥിതി ഇങ്ങനെ

പമ്പ: ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ കാണിക്കുന്ന പിടിവാശി കാരണവും ഓരോരോ നിയന്ത്രണങ്ങള്‍ കാരണവും ഇത്തവണത്തെ വരുമാനത്തിലുണ്ടായത് വന്‍ കുറവ്. ഭക്തരെ തല്ലിച്ചതയ്ക്കുന്ന പൊലീസിന് പണം നല്‍കാന്‍ കാണിക്കയിടേണ്ട കാര്യമില്ലെന്നാണ് ഭക്തരുടെ വാദം. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ നടവരവിന്റെ പകുതി പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ.

കണക്കുകള്‍ പ്രകാരം 25.46 കോടിയുടെ കുറവാണ് ഇതുവരെയുണ്ടായത്.അരവണ വില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. 11.99 കോടിയുടെ കുറവാണ് അരവണ വില്‍പ്പനയില്‍ ഉള്ളത്.അപ്പം വിറ്റുവരവില്‍ 2.45 കോടിയുടേയും മുറിവാടകയില്‍ 50.62 ലക്ഷത്തിന്റേയും കുറവുണ്ട്. ബുക്ക് സ്റ്റാള്‍ വില്‍പ്പനയില്‍ മാത്രമാണ് വര്‍ദ്ധനവുള്ളത്.4.37 ലക്ഷത്തിന്റെ വര്‍ദ്ധനവാണുള്ളത്.

കഴിഞ്ഞ വര്‍ഷം ഇതേസമയം 41.7 കോടിയുടെ വരവാണുണ്ടായിരുന്നത്. ഇതാണ് 16.23 കോടിയായി കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ നടവരവിന്റെ പകുതി പോലും ഇതുവരെ ലഭിച്ചിട്ടില്ല. സന്നിധാനത്തെ മറ്റോരു വരുമാന വിഭാഗം ദേവസ്വം ബോര്‍ഡിന്റെ മുറി വാടകയാണ്. ഈ വര്‍ഷം മുറി വാടകയിനത്തില്‍ 43,96,221 രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം അത് 74,25,955 രൂപയായിരുന്നു ആറു ദിവസം കൊണ്ട് നേടിയത്.

കാണിക്ക ഇനത്തിലും വലിയ ഇടിവുണ്ട്. വ്യാഴാഴ്ച വരെയുളള കാണിക്ക വരുമാനം 3.83 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാനത്ത് 7.33 കോടി രൂപ ലഭിച്ചിരുന്നു. മുറിവാടകയിലൂടെയുള്ള വരുമാനം 43.96 ലക്ഷമാണ്. മുന്‍വര്‍ഷം 74.25 ലക്ഷം ലഭിച്ച സ്ഥാനത്താണിത്. ഡോണര്‍ ഹൗസ് ഇനത്തിലുളള വരുമാനത്തില്‍ മുന്‍വര്‍ഷം ആദ്യ ആറു ദിവസത്തിനിടെ മൂന്നു ലക്ഷം രൂപ ലഭിച്ചെങ്കില്‍ ഇത്തവണ ഒരു രൂപ പോലും വരുമാനമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button