കൊല്ലം: സ്കൂളുകളിലെ പി.ടി.എ ഫണ്ടിന്റെ ദുര്‍വിനിയോഗത്തിനെതിരെ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അസലിന്റെ പകര്‍പ്പ് സൂക്ഷിക്കാന്‍ കഴിയുന്ന കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതല്‍ സ്കൂളുകളില്‍ പണപ്പിരിവിനായി ഉപയോഗിക്കാവൂയെന്നും കണക്കുകള്‍ വകുപ്പ് തലത്തില്‍ പരിശോധിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. നിലവില്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന എല്ലാ രസീതുകളും പിന്‍വലിക്കണം. പുതുതായി കാര്‍ബര്‍ പേപ്പര്‍ ഉപയോഗിക്കുന്ന രസീതുകള്‍ അച്ചടിച്ച് നമ്പർ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും ടി.ടി.ഐകളിലും സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ പണം വാങ്ങുന്നതായും ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടക്കുന്നതായും പരാതി ഉയർന്നിരുന്നു. ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
Post Your Comments