Latest NewsKerala

സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി ശബരിമല ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ല.

പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഇന്നലെ മറുപടി പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്. നിയമസഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി നാടകീയരംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്.

ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പൊലീസ് നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് വേണ്ടിയാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ചോദ്യത്തര വേള മുതല്‍ പ്രതിപക്ഷ പ്രതിഷേധിച്ചിരുന്നു. ബന്ധു നിയമന വിവാദത്തിലെ അടിയന്തര പ്രമേയം അടുത്ത ദിവസത്തേക്ക് മാറ്റാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button