Latest NewsInternational

ദാവൂദ് ഇബ്രാഹിം ബന്ധം: പ്രതികരണവുമായി പാക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു

ഇസ്ലാമാബാദ്: മുമ്പ് നടന്ന കാര്യങ്ങളില്‍ ഉത്തരവാദിത്തം ഏല്‍ക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.  നമുക്കു മുന്‍കാലത്തു ജീവിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ‘വാണ്ടഡ്’ ആയിട്ടുള്ളവരുടെ പട്ടിക ഞങ്ങളുടെ കൈവശമുണ്ട്. സ്വന്തം മണ്ണില്‍ തീവ്രവാദം ഉള്ളതു ഇസ്ലാമാബാദിന്റെ താത്പര്യത്തില്‍ അല്ലന്നെും അദ്ദേഹം പറഞ്ഞു. ഇന്ത്യ തിരയുന്ന ഭീകരനേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

1993ല്‍ മുംബൈയില്‍ 12 ഇടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരകളുടെ ബുദ്ധികേന്ദ്രമാണ് പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിം. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റി ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചശേഷം അറസ്റ്റ് ഒഴിവാക്കുന്നതിനായി ദാവൂദ് പാക്കിസ്ഥാനില്‍ അഭയം പ്രാപിച്ചു. ദാവൂദിന്റെ കറാച്ചിയിലെ വിലാസമടക്കം ഭീകരരുടെ പട്ടിക യുഎന്‍ പുറത്തുവിട്ടതോടെ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നതിനു സ്ഥിരീകരണം ലഭിച്ചു.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.  ഭീകരവാദവും ചര്‍ച്ചകളും ഒന്നിച്ച് ഒത്തുപോകാന്‍ തയ്യാറാകില്ലെന്നു ഇന്ത്യ പറയുന്നു. അതേസമയം പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ഭീകരതയെ മറികടന്ന് അഭയാര്‍ഥിക്ക് പിന്തുണ നല്‍കുന്നതും ഫലപ്രദവും വിശ്വാസയോഗ്യവുമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഇന്ത്യ ആവശ്യപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുമായുള്ള സമാധാനം മാത്രമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button