
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപകല്‍ ഇരട്ടക്കൊലപാതകം. നിസാരകാര്യങ്ങളുടെ പേരില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തനിഷ് ക്വത്ര(23), പവന് (21)എന്നിവരാണ് കൊല്ലപ്പെട്ടത്. വംശീയാധിഷേപം നടത്തിയെന്നാരോപിച്ചാണ് യുവാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. തനീഷിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെല്ലവെയാണ് പവന് പരിക്കേറ്റത് എന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അസ്ലം ഖാന് അറിയിച്ചു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തനീഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അറസ്റ്റിലായ എട്ടുപേരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ മറ്റാരൊക്കെ ഉള്പ്പെട്ടിട്ടുണ്ടെന്നറിയാന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post Your Comments