തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ബഹളം തുടർന്നതോടെ സഭ നടപടികൾ വേഗത്തിലാക്കി പിരിയുകയായിരുന്നു. ശബരിമല വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കർ പി .ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തിലെ എംഎൽഎമാരും തമ്മിൽ വാക്കുതർക്കമുണ്ടായി. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുകയാണ്.
ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു . ശബരിമല വിഷയത്തില്‍ ഇന്നലെ മറുപടി പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്. നിയമസഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി നാടകീയരംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്.
Post Your Comments