ടെലിവിഷന്‍ ചാനലുകളുടെ ജനപ്രീതി അളക്കുന്ന റിസേര്‍ച്ച് സ്ഥാപനമായ ബ്രോഡ് കാസ്റ്റിങ് ഒാഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ ( ബാര്‍ക്ക്) ന്റെ ഈയാഴ്ചത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ എല്ലാ വാര്‍ത്താചാനലുകള്‍ക്കും ആശ്വസിക്കാവുന്ന ശുഭവാര്‍ത്തയാണ് ലഭിച്ചിരിക്കുന്നത്. ഒപ്പം ജനം ടിവിയുടെ രണ്ടാം സ്ഥാനത്തുളള മുന്നേറ്റത്തില്‍ വീണ്ടും വന്‍ കുതിച്ച് കയറ്റമാണ് ബാര്‍ക്കിന്റെ റിപ്പോര്‍ട്ടുകളില്‍ നിന്നും പ്രകടമായിരിക്കുന്നത്.
ശബരിമല വിഷയം കൂടുതല്‍ പ്രസക്തമായ സാഹചര്യത്തെ തുടര്‍ന്നാണ് ജനം ടിവിയുടെ ഈ വന്‍ കുതിപ്പിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വാര്‍ത്താ ചാനലുകള്‍ക്ക് കൂടുതല്‍ ജനപ്രീതി ആര്‍ജ്ജിച്ചതായും 47-ാം മത്തെ ആഴ്ചത്തെ ബാര്‍ക്ക് റിപ്പോര്‍ട്ട് പുറത്തിറങ്ങിയപ്പോള്‍ മനസിലാക്കുവാന്‍ സാധിക്കുന്നത്. കാരണം മുന്പത്തേക്കാള് വര്‍ദ്ധിച്ച തോതില്‍ വാര്‍ത്താ ചാനലുകള്‍ കൂടുതല്‍ പേര് കാണുന്നതായാണ് ബാര്‍ക്കിന്റെ ഗ്രാഫിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതായി മറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
മുന്‍പത്തെ തവണത്തെ റേറ്റിങ് നിലവാരത്തിലും ജനം ടിവിയുടെ പ്രേക്ഷക താല്പര്യം വളരെ കൂടുതലായിരുന്നു. രണ്ടാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം. എന്നാല്‍ ഇത്തവണത്തെ റിപ്പോര്‍ട്ട് പുറത്ത് എത്തിയപ്പോഴും സ്ഥിതി മറിച്ചൊന്നുമല്ല. ജനം ടിവി വീണ്ടും നില്‍ക്കുന്നത് രണ്ടാം സ്ഥാനത്ത് എന്നുമാത്രമല്ല മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായും ബാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
വാര്‍ത്താ ചാനലുകളില്‍ മുന്നിലെ സ്ഥാനം നിലനിര്‍ത്തുന്ന ഏഷ്യാനെറ്റിന് ജനം വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . നിലവില്‍ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടു താഴെയാണ് ജനം ടിവിയുടെ റാങ്ക്. ഈ സ്ഥാനം മറികടക്കുന്നതിന് അധിക ദൂരമില്ലെന്നുമാണ് ബാര്‍ക്കിന്റെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റ് വാര്‍ത്താ ചാനലുകളില്‍ മാതൃഭൂമി 3 -ാം സ്ഥാനത്തും മനോരമ 4 -ാം സ്ഥനത്തുമാണ്.
Post Your Comments