തിരുവനന്തപുരം: ബിജെപിയും സംഘപരിവാര്‍ നേതാക്കളും അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുതെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പനെ സാധാരണ ദൈവമായി കാണരുത്. അയ്യപ്പനുണ്ടായിട്ടും മറ്റുള്ള 1,280 ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തിയത് അയ്യപ്പന് ഇഷ്ടമായി കാണില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എല്ലാ അമ്പലങ്ങളിലും പ്രത്യേക പൂജ നടത്തി. ‘ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍’ പ്രാര്‍ഥിച്ചാല്‍ കോടതി വിധികള്‍ അനുകൂലമാകുമെന്നാണു വിശ്വാസം. ആ ക്ഷേത്രത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഒരു ദിവസം മുഴുവന്‍ ഉപവാസം നടത്തി. എന്നിട്ടും സുപ്രീംകോടതി വിധി അനുകൂലമായില്ല. താന്‍ കരുതുന്നത് ഇതെല്ലാം അയപ്പന്റെ ശക്തിയാണെന്നാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
Post Your Comments