KeralaLatest News

സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെട്ടികുറച്ച് കേന്ദ്രം

അതേസമയം 2005-06, 2006-07 സാമ്പത്തിക വര്‍ഷങ്ങളിലെ വളര്‍ച്ചനിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവു വരുത്തി കേന്ദ്രം. നേരത്തേ 10.3 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാ് 8.5 ശതമാനമായാണ് വെട്ടികുറച്ചത്. അതേസമയം യു.പി.എ. സര്‍ക്കാരിന്റെകാലത്തെ (2010-11) സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് കേന്ദ്രം കുറച്ചിരിക്കുന്നത്. ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയ ഏകവര്‍ഷമായിരുന്നു 2010-11.

അതേസമയം പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച വിവരം സര്‍ക്കാര്‍ പുറത്തു വിട്ടത്. 2004-05 സാമ്പത്തിക വര്‍ഷത്തിനുപകരം 2011-12 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി കണക്കാക്കി മുന്‍ വര്‍ഷങ്ങളിലെ വിവരങ്ങള്‍ പുനഃപരിശോധിക്കുന്നതിനിടെയാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി.എസ്.ഒ.) വളര്‍ച്ചനിരക്കില്‍ കുറവുവരുത്തിയത്.

ഖനനം, ക്വാറിയിങ്, ടെലികോം തുടങ്ങിയ മേഖലകളിലെ കണക്കുകളില്‍ പുനഃപരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സി.എസ്.ഒ. മേധാവി പ്രവീണ്‍ ശ്രീവാസ്തവ എന്നിവരാണ് ഇക്കാര്യം പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

അതേസമയം 2005-06, 2006-07 സാമ്പത്തിക വര്‍ഷങ്ങളിലെ വളര്‍ച്ചനിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. 9.3 ശതമാനം വളര്‍ച്ചാ നിരക്കുണ്ടായിരുന്ന രണ്ടു വര്‍ഷങ്ങളില്‍ 2005-06ലേത് 7.9 ശതമാനവും, 2006-07ലേത് 8.1 ശതമാനവുമായാണ് കുറച്ചത്. അതേസമയം പുതിയ കണക്കുകള്‍ അന്താരാഷ്ട്രതലത്തിലെ കണക്കുകളുമായും യു.എന്‍. സ്റ്റാന്‍ഡേര്‍ഡ് നാഷണല്‍ അക്കൗണ്ടുമായും ഒത്തുപോകുന്നതായി രാജീവ്കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button