ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴി തുറക്കുന്നതും മറ്റ് സംഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതിന് മറ്റൊന്നുമായി ബന്ധമില്ലെന്നും സമാധാന ചര്‍ച്ചകളുടെ പുനരാരംഭവുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടനാഴി യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ മുന്‍കൈയെടുത്തിരുന്നു. ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ആരംഭിക്കാന്‍ കാരണമാകുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ഭീകരപ്രവർത്തനങ്ങൾക്കുള്ള പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കാതെ ചർച്ചകൾക്ക് ഇന്ത്യ തയ്യാറാകില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പറയുകയുണ്ടായി.
Post Your Comments