ന്യൂഡല്‍ഹി: പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചത് രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് എന്ന വിശേഷണമുള്ള പോണ്‍ഹബ് പറഞ്ഞു. ഇത്തരമൊരു നിരോധനം വന്നതോടെ ആളുകള്‍ അപകടകരമായതും നിയമവിരുധ ഉള്ളടക്കമുള്ളതുമായ മറ്റു പല സൈറ്റുകളും ഉപയോഗിക്കുമെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് രാജ്യത്ത് 827 പോണ്‍ സൈറ്റുകള്‍ ടെലികോം മന്ത്രാലയം നിരോധിച്ചത്. നിരോധനം വന്നതോടെ ട്രാഫിക് നന്നായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോണ്‍ഹബ് സൈറ്റ് ഉപയോഗിക്കുന്നവരില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ, അലക്‌സ റാങ്കിംഗില്‍ ലോകത്തെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റുകളില്‍ 29-ാം സ്ഥാനം പോണ്‍ഹബ്ബിനാണ്. ഇന്ത്യയില്‍ പോണോഗ്രാഫിക്കെതിരെയും സ്വകാര്യമായി പോണ്‍ കാണുന്നതിനെതിരെയും നിലവില്‍ ഒരു നിയമവുമില്ല. പോണ്‍സൈറ്റുകള്‍ നിരോധിച്ചതിന്റെ അനന്തരഫലം എന്താണെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്നും കൊറി പ്രൈസ് പറയുന്നു.
ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അശ്ലീല വീഡിയോകള്‍ കണ്ടശേഷം തങ്ങള്‍ പീഡനം നടത്തിയെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.കുട്ടികളുടെ മനസിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോണ്‍ വെബ്സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.
Post Your Comments