Latest NewsIndia

അലോക് വര്‍മ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു അദ്ദേഹം ഉന്നയിച്ചത്.

ഡല്‍ഹി: തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മുദ്ര വച്ച കവറില്‍ കേസ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനുള്ള അലോക് വര്‍മ്മയുടെ മറുപടി ന്യൂസ് പോര്‍ട്ടല്‍ വയറില്‍ വന്നത് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. മാത്രമല്ല ഈ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയവരെ വിളിച്ച് വരുത്താന്‍ ചീഫ് ജസ്റ്റിസ് അലോക് വര്‍മ്മയുടെ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്യ്തു. ഫാലി എസ് നരിമാന്‍ ആണ് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button