സ്റ്റോക്കോം: എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു.സംഭവത്തിൽ ആർക്കും പരിക്കില്ല. ലാൻഡ് ചെയ്തശേഷം ഗേറ്റിനടുത്തേക്ക് വിമാനം മാറ്റിയപ്പോഴാണ് അപകടംമുണ്ടായത്. വിമാനത്തിന്റെ ചിറകാണ് കെട്ടിടത്തിൽ ഇടിച്ചത്. 179 യാത്രക്കാരുമായി പോയ വിമാനം സ്റ്റോക്കോമിലെ അർലാൻഡ വിമാനത്താവളത്തിൽവെച്ചാണ് അപകടത്തിൽപെട്ടത്.
പ്രാദേശികസമയം വൈകുന്നേരം 5.45നാണ് (ഇന്ത്യൻ സമയം രാത്രി 10.15ന്) അപകടമുണ്ടായത്. രാജ്യാന്തര വിമാനങ്ങൾക്കുള്ള പ്രധാന ടെർമിനലായ ടെർമിനൽ അഞ്ചിൽനിന്ന് 50 മീറ്റർ അകലെയാണ് അപകടം. എന്നാൽ അപകടമുണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.
Post Your Comments