ഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് ആസ്ഥാനത്തിന്റെ പത്താം നിലയില്‍ നിന്ന് ചാടി അസിസ്റ്റന്റ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ക്രൈം, ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന പ്രേം വല്ലഭ് (55) എന്ന ഉദ്യോഗസ്ഥനാണ് ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പ്രധാന കവാടത്തിനടുത്തുള്ള കാര്‍ പോര്‍ച്ചില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയത്. 2016ല്‍ മികച്ച സേവനത്തിനായി മെഡല്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇയാള്‍. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments